ദോഹ:നിർദ്ധനരായ കുട്ടികളുടെ പുനരധിവാസവും ക്ഷേമ പദ്ധതികളും ലക്ഷ്യമിട്ട് സോഷ്യൽ ആൻഡ് സ്പോർട് കോൺട്രിബ്യൂഷൻ ഫണ്ടും (DAAM) അനാഥ സംരക്ഷണ കേന്ദ്രമായ 'ഡ്രീമ'യും (Dreama) തന്ത്രപ്രധാന ധനസഹായ കരാറിൽ ഒപ്പുവെച്ചു. കുട്ടികളുടെ വളർച്ചയ്ക്കും അവരെ
ശാക്തീകരിക്കുന്നതിനുമായി മൂന്ന് പ്രധാന പദ്ധതികൾക്കാണ് ദാം സാമ്പത്തിക പിന്തുണ നൽകുന്നത്.
സമൂഹത്തിലെ നിർദ്ധനരായ കുട്ടികളുടെ മാനസികവും വിദ്യാഭ്യാസപരവും ജീവനപരവുമായ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഈ സഹകരണം ഏറെ സഹായകരമാകുമെന്ന് ഡ്രീമ എക്സിക്യൂട്ടീവ് ഡയറക്ടർ ശൈഖ നജ്ല ബിൻത് അഹമ്മദ് അൽതാനി പറഞ്ഞു. ......
ദോഹ: വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാതാപിതാക്കൾ നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങൾ വീണ്ടും ഓർമ്മിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ സീറ്റുകളും സീറ്റ് ബെൽറ്റുകളും ഉപയോഗിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.1 മുതൽ 3 വയസ്സ് വരെ: കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ചൈൽഡ് സീറ്റുകൾ (Child Seat) വാഹനം ഓടിക്കുന്നതിന് മുൻപ് കൃത്യമായി ഉറപ്പിക്കുകയും സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിച്ച് ബന്ധിക്കുകയും വേണം.
3 മുതൽ 10 വയസ്സ് വരെ: കുട്ടികളെ വാഹനത്തിന്റെ പിൻസീറ്റിൽ മാത്രം ഇരുത്തുക. ......
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വരുമെന്ന വിശ്വാസത്തിൽ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി തല പൂജാമുറിയിൽ കുഴിച്ചിട്ടു. ഒഡീഷയിലെ തേബദമുണ്ഡ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ......
ന്യൂഡൽഹി: പ്രമുഖ ബാങ്കുകളുടെയും സർക്കാർ പദ്ധതികളുടെയും പേരിൽ വ്യാജ വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും സൃഷ്ടിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ ഗൂഗിളിന്റെ ഫയർബേസ് പ്ലാറ്റ്ഫോം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നൂറുകണക്കിന് അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഗൂഗിളിനോട് നിർദേശിച്ചു. ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ ചോർത്താനും മാൽവെയറുകൾ വിതരണം ചെയ്യാനുമാണ് തട്ടിപ്പുകാർ ഫയർബേസ് ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഇന്ത്യൻ സൈബർ കുറ്റകൃത്യ ഏകോപന കേന്ദ്രം ഓഗസ്റ്റ് മാസത്തിൽ മാത്രം ഫയർബേസിൽ പ്രവർത്തിച്ചിരുന്ന 57 വ്യാജ വെബ്സൈറ്റുകളും ഡാറ്റാബേസുകളും നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടു. ......
ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളമൊരുക്കാൻ പൂവെടുക്കാനെത്തുന്നവർക്ക് ഇത്തവണ ചെലവേറും. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പൂ വരവ് കുറഞ്ഞതോടെയാണ് കേരളത്തിലെ വിപണിയിൽ പൂക്കളുടെ വില കുത്തനെ ഉയർന്നത്. ......
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിനായി കിഫ്ബിയിലെ പണം ഉപയോഗിച്ചെന്ന കണ്ടെത്തലുമായി ധനവകുപ്പ്. കിഫ്ബി വിവിധ പ്രചാരണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച 240 കോടിയിൽ ഏകദേശം 140 കോടിയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണത്തിനായിരുന്നുവെന്നാണ് ധനവകുപ്പിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.
കിഫ്ബിയുടെ പണം ഇത്തരം ആവശ്യങ്ങൾക്കായി നിയമപരമായി വിനിയോഗിക്കാമായിരുന്നോ എന്നതടക്കം വിശദമായി പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. ......
കൊച്ചി: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് സംവരണ ആനുകൂല്യങ്ങൾ പൂർണ്ണമായി ലഭ്യമാക്കാൻ പട്ടിക പുതുക്കുന്നതിൽ വീഴ്ചവരുത്തിയ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വിഷയം പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടും കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. ......

കൊച്ചി:ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും ആഗോള അയ്യപ്പ സംഗമത്തിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾക്കും പിന്നാലെ ദേവസ്വം ബോർഡിന്റെ ഭരണം സുതാര്യമാക്കാൻ ഹൈക്കോടതിയുടെ കർശന ഇടപെടൽ. സുതാര്യതയില്ലാത്ത കണക്കെഴുത്തും സാമ്പത്തിക ചോർച്ചയും തടയുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 70 കോടി രൂപ ചെലവിൽ സമഗ്ര 'എന്റർപ്രൈസ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ' പദ്ധതി നടപ്പാക്കുന്നു.
പ്രധാന ക്രമക്കേടുകളും ഡിജിറ്റലൈസേഷനിലേക്കുള്ള കാരണങ്ങളും:
അയ്യപ്പ സംഗമത്തിലെ സാമ്പത്തിക നഷ്ടം: ടെൻഡറില്ലാതെ കരാറുകൾ നൽകിയതിലൂടെയും കൃത്യമായ ബില്ലുകളോ വൗച്ചറുകളോ ഇല്ലാത്തതിലൂടെയും ദേവസ്വം ബോർഡിന് 3.40 കോടിയുടെ നഷ്ടമുണ്ടായി.
ശബരിമലയിലെ ക്രമക്കേടുകൾ: അരവണ നിർമ്മാണത്തിനുള്ള മിൽമ നെയ്യ് വാങ്ങലിൽ 2.28 കോടിയുടെ തട്ടിപ്പ്, വഴിപാട് ദ്രവ്യങ്ങളുടെ വിൽപനയിൽ മാനദണ്ഡങ്ങളില്ലായ്മ, താത്കാലിക ജീവനക്കാരുടെ ക്രമക്കേടുകൾ എന്നിവ കണ്ടെത്തി.
മറ്റ് ദേവസ്വങ്ങളിലെ അനാസ്ഥ: കൊച്ചിൻ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥന്റെ ഡെപ്യൂട്ടേഷനായി 28.44 ലക്ഷത്തിന്റെ ധൂർത്തും, ഗുരുവായൂർ ദേവസ്വത്തിൽ 43 വർഷമായി വാർഷിക പരിശോധന നടക്കാത്തതും ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കി.
ശബരിമലയിൽ വരാനിരിക്കുന്ന മണ്ഡലകാലത്തിന് മുന്നോടിയായി പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. ......
ചേർത്തല: ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം ചില നേതാക്കളുടെ കൊള്ളയും ധിക്കാരവും ധാർഷ്ട്യവുമാണെന്ന് എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം തന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പല ഇടതു നേതാക്കൾക്കും തമ്പ്രാൻ മനോഭാവമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ......
കൊച്ചി:സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി കേസ്സുകളുടെ വേഗത്തിലുള്ള തീർപ്പിനായി തൃശൂർ, പാലക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ പുതിയ മൂന്ന് NDPS (നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) സ്പെഷ്യൽ കോടതികൾ 2026 സെപ്റ്റംബർ 10-നകം സ്ഥാപിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ......